വരിക വാര്‍തിങ്കളേ......
വന്നെന്‍ ദളങ്ങളെ തഴുകി ഉണര്‍ത്തുക......
വന്നെന്‍ ദളങ്ങളെ തഴുകി ഉണര്‍ത്തുക......
ചെളിയില്‍ ജനിച്ചു ഞാന്‍....
എന്‍റെ പാദങ്ങള്‍ തറഞ്ഞീ ജലധിയില്‍....
പത്രജാലം നിരത്തി ഞാന്‍ തോയമേല്‍...
മെത്ത തീര്‍ത്തു നിനക്കായ് പ്രിയതമാ...
എന്‍റെ പാദങ്ങള്‍ തറഞ്ഞീ ജലധിയില്‍....
പത്രജാലം നിരത്തി ഞാന്‍ തോയമേല്‍...
മെത്ത തീര്‍ത്തു നിനക്കായ് പ്രിയതമാ...
രാഗമെന്നില്‍ തളിരിട്ടിതാദ്യമായ്....
പൂ മുകുളം കുരുത്തു നിനക്കായ്....
വന്നിരിക്ക നീ ഞാന്‍ തീര്‍ത്ത മെത്തമേല്‍...
പുഞ്ചിരിച്ചു നീ പാലാഴി തീര്‍ക്കുക...
പൂ മുകുളം കുരുത്തു നിനക്കായ്....
വന്നിരിക്ക നീ ഞാന്‍ തീര്‍ത്ത മെത്തമേല്‍...
പുഞ്ചിരിച്ചു നീ പാലാഴി തീര്‍ക്കുക...
നിന്‍ കരസ്പര്‍ശമേറ്റു വിരിയുവാന്‍....
എന്‍ ദളങ്ങള്‍ കൊതിക്കയാണോമലേ....
വന്നു നീയെന്‍ മലര്‍ മൊട്ടിനുള്ളിലെ....
ഗന്ധമൊക്കെ നിന്‍ മേനിയില്‍ തൂവുക...
എന്‍ ദളങ്ങള്‍ കൊതിക്കയാണോമലേ....
വന്നു നീയെന്‍ മലര്‍ മൊട്ടിനുള്ളിലെ....
ഗന്ധമൊക്കെ നിന്‍ മേനിയില്‍ തൂവുക...
താരജാലങ്ങള്‍ കണ്ണു പൂട്ടുമ്പോളെന്‍....
പൂവിനുള്ളിലെ മധു നുകര്‍ന്നീടുക....
അര്‍ക്കനെത്തിയാല്‍ മാഞ്ഞുപോകില്ലേ നീ...
അത്ര വയ്കാതെ വരികെന്‍ പ്രിയതമാ...
പൂവിനുള്ളിലെ മധു നുകര്‍ന്നീടുക....
അര്‍ക്കനെത്തിയാല്‍ മാഞ്ഞുപോകില്ലേ നീ...
അത്ര വയ്കാതെ വരികെന്‍ പ്രിയതമാ...
Kollaam..
ReplyDelete