Monday, 4 November 2013

Eruttinte Pranayam


Nombaram

കരഞ്ഞു തളര്‍ന്നവള്‍ അരികത്തുറങ്ങുമ്പോള്‍
വിതുമ്പുമുള്ളമെന്‍ നിദ്രയകറ്റീട്ടും
തുനിഞ്ഞതില്ല ഞാന്‍ പ്രണയിനീ നിന്നോടു
നിറഞ്ഞ പ്രേമമാം ഹൃദയം തുറക്കുവാന്‍

പ്രണയം

പ്രണയം തിരഞ്ഞു പനിനീര്‍ മലരിന്‍ ദളങ്ങള്‍ ഇറുത്തവള്‍ ...
ഓരോ ദളവും ധരണിക്ക് ചൂടി..മുഴുവന്‍ ദളങ്ങളും മാഞ്ഞു...
പൂമ്പൊടി ചൂടിയ തണ്ടുമാത്രം..പ്രണയമിരിക്കുവതെങ്ങോ...
പ്രണയം മരിച്ചതറിയാതവള്‍ പുതിയ പനിനീര്‍ തിരഞ്ഞു...

Ormakal



അന്നു നിന്‍ കണ്ണു പൊഴിച്ച നീരെന്നുള്ളില്‍
വെണ്ണീരുകൊണ്ടൊരു കൂന തീര്‍ത്തു
കാലം മറവിതന്‍ മാറാല ചേര്‍ത്തതില്‍
പിന്നയുമെന്തിനോ മൂടിവച്ചൂ
വര്‍ഷകാലത്തിലെ മാരുതന്‍ വന്നനാള്‍
വെണ്ണീരൊരല്‍പ്പം പറന്നുയര്‍ന്നു
നിന്റെ നിണത്തിന്‍ മണമായിരുന്നതില്‍
എന്റെ നഷ്ടത്തിന്‍ നിശ്വാസവും

Friday, 5 August 2011

രാധ

വൃന്ദാവനത്തിലെ നാളല്ലേ കണ്ണാനിന്‍....
മധുരാപുരിയേക്കാള്‍ മധുരം....
എന്നിട്ടും നീ എന്നെ എന്തേ മറന്നുപോയ്...
കാളിന്തിയായ് കണ്ണുനീര്‍ച്ചാലുകള്‍.....

Friday, 29 July 2011

ആമ്പലിന്‍റെ പാട്ട്

വരിക വാര്‍തിങ്കളേ......
വന്നെന്‍ ദളങ്ങളെ തഴുകി ഉണര്‍ത്തുക......

ചെളിയില്‍ ജനിച്ചു ഞാന്‍....
എന്‍റെ പാദങ്ങള്‍ തറഞ്ഞീ ജലധിയില്‍....
പത്രജാലം നിരത്തി ഞാന്‍ തോയമേല്‍...
മെത്ത തീര്‍ത്തു നിനക്കായ് പ്രിയതമാ...

രാഗമെന്നില്‍ തളിരിട്ടിതാദ്യമായ്....
പൂ മുകുളം കുരുത്തു നിനക്കായ്....
വന്നിരിക്ക നീ ഞാന്‍ തീര്‍ത്ത മെത്തമേല്‍...
പുഞ്ചിരിച്ചു നീ പാലാഴി തീര്‍ക്കുക...

നിന്‍ കരസ്പര്‍ശമേറ്റു വിരിയുവാന്‍....
എന്‍ ദളങ്ങള്‍ കൊതിക്കയാണോമലേ....
വന്നു നീയെന്‍ മലര്‍ മൊട്ടിനുള്ളിലെ....
ഗന്ധമൊക്കെ നിന്‍ മേനിയില്‍ തൂവുക...

താരജാലങ്ങള്‍ കണ്ണു പൂട്ടുമ്പോളെന്‍....
പൂവിനുള്ളിലെ മധു നുകര്‍ന്നീടുക....
അര്‍ക്കനെത്തിയാല്‍ മാഞ്ഞുപോകില്ലേ നീ...
അത്ര വയ്കാതെ വരികെന്‍ പ്രിയതമാ...

Tuesday, 26 July 2011

അപശ്രുതി

ആ രാഗമിനിയും ഞാന്‍ മീട്ടുകില്ല...
ആ ശ്രുതിയെന്‍ നാവിലിനി വരികയില്ല....
പൂക്കാത്ത മുല്ലപോല്‍ ഈ പൂമുഖപ്പടി മുന്നില്‍....
ചാഞ്ചാടിനില്‍ക്കുവതില്‍ അര്‍ഥമില്ല...

കരളിലെ കാണാത്ത മുറിപ്പാടുകള്‍....
കണ്ണുനീരാലിന്നു നിറയ്ക്കും ഞാന്‍...
ഉരുകുന്ന മനസ്സിന്‍റെ കനലുകളില്‍ ഞാന്‍....
ഒരുനാള്‍ ഒരുനാള്‍ ദഹിച്ചീടും.....