എനിക്ക് പുഴയെ പേടിയായിരുന്നു...അതിന്‍റെ ആഴവും അടിയൊഴുക്കും ശക്തമായ ഓളങ്ങളും എന്‍റെ ഭയത്തെ ഉണര്‍ത്തി....വരണ്ടു കീറിയ എന്‍റെ ഹൃദയത്തിലേക്ക് അവള്‍ ഒരു അരുവിയായി എത്തി...ആ കള കള ശബ്ദം എന്നിലെ ഭയത്തെ കഴുകിക്കളയാന്‍ തുടങ്ങി....എന്‍റെ സിരകളിലേക്കു ചാലുകള്‍ കോരാന്‍ തുടങ്ങിയപ്പോള്‍ അതിന്‍റെ നീരൊഴുക്കു കുറയുന്നതു ഞാന്‍ അറിഞ്ഞു....അതു കുറഞ്ഞു കുറഞ്ഞു തീരെ ഇല്ലാതെ ആയി...എന്നിലെ ഭയം വീണ്ടും ശക്തി പ്രാപിച്ചു....ഇപ്പോള്‍ എനിക്ക് പേടിയാണ്....അരുവികളെയും....
No comments:
Post a Comment